സീനിയർ സിറ്റസൺസിന് പ്രത്യേക ഓഫറുമായി ഇത്തിഹാദ്

Posted on: August 4, 2016

Etihad-Airways-A-380-front-

കൊച്ചി : ഇത്തിഹാദ് എയർവേസ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുന്ന സീനിയർ സിറ്റസൺസിന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 2016 ഓഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബിസിനസ് ക്ലാസിൽ 10 ശതമാനവും ഇക്‌ണോമി ക്ലാസിൽ 5 ശതമാനം നിരക്ക് ഇളവ് ലഭിക്കും. 2016 ഡിസംബർ 31 വരെയാണ് യാത്രാകാലാവധി. കൂടാതെ ഇത്തിഹാദ് ഗസ്റ്റ് ലോയൽട്ടി മൈൽസിൽ 60 ശതമാനം ബോണസ് മൈൽസും ലഭിക്കും.

സീനിയർ സിറ്റസൺസ് ഓഫർ പ്രകാരം ഇത്തിഹാദ് വിമാനങ്ങളിൽ യാത്രചെയ്യുന്ന അറുപത് വയസിന് മേൽ പ്രായമുള്ളവർക്കായി 24/7 ഹെൽപ് ലൈൻ നമ്പർ,പ്രീ ഫ്‌ളൈറ്റ് ട്രാവൽ മെഡിക്കൽ ചെക്ക് ലിസ്റ്റ്, ചെക്കിൻ കൗണ്ടറുകളിൽ സ്‌പെഷൽ അസിസ്റ്റൻസ് തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ ഇന്ത്യയിലെ 11 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രതിവാരം 175 ഇത്തിഹാദ് ഫ്‌ളൈറ്റുകളാണുള്ളത്. അബുദാബിയിൽ നിന്ന് ന്യൂയോർക്ക്, വാഷിംഗ്ടൺ, ഷിക്കാഗോ, ഡാലസ്, ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് കണക്ഷൻ ഫ്‌ളൈറ്റുകളും ലഭ്യമാണ്. മാത്രമല്ല യുഎസ് ഇമ്മിഗ്രേഷൻ-കസ്റ്റംസ് നടപടിക്രമങ്ങൾ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പൂർത്തിയാക്കാനുമാകുമെന്ന് ഇത്തിഹാദ് എയർവേസ് വൈസ് പ്രസിഡന്റ് (ഇന്ത്യ സബ്‌കോണ്ടിനെന്റ്) നീരജ ഭാട്യ പറഞ്ഞു.