ജെറ്റ് എയർവേസ് ദുബായ് – ഇന്ത്യ ഫ്‌ളൈറ്റുകളിൽ മെനു ഓപ്ഷൻ

Posted on: August 6, 2015

Jet-Airways-Inflight-Meals-

കൊച്ചി : ജെറ്റ് എയർവേസ് ദുബായിൽ നിന്നു ഇന്ത്യയിലേക്കുളള എല്ലാ ഫ്‌ളൈറ്റുകളിലേയും എല്ലാ ക്ലാസുകളിലും ഇഷ്ടാനുസരണം മെനു തെരഞ്ഞെടുക്കുന്നതിനു ഓപ്ഷൻ ലഭ്യമാക്കി. കൂടാതെ പ്രധാന അതിഥികൾക്കു ഭക്ഷണം വിളമ്പുന്നതടക്കമുളള സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിഥി ആദ്യം എന്ന പദ്ധതിയനുസരിച്ച്, ഫ്‌ളൈറ്റിനുളളിലെ യാത്രക്കാരുടെ ഭക്ഷണം ഒരു പുതിയ അനുഭവമാക്കിത്തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെറ്റ് എയർവേസ് മെനു ഓപ്ഷനുകൾക്കു രൂപം നല്കിയിട്ടുളളത്.

ബ്രിട്ടനിലെ പ്രമുഖ സെറാമിക് ഡിസൈനർമാരായ വില്യം എഡ്വേഡ്‌സിൽനിന്നുളള ക്രോക്കറികളിലാണ് പ്രധാന അതിഥികൾക്കു ഭക്ഷണം വിളമ്പുക. ദുബായിൽനിന്നു മുംബൈ, ഡൽഹി, മാംഗളൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുളള ജെറ്റ് എയർവേസിന്റെ 9 ഫ്‌ളൈറ്റുകളിലേയും യാത്രക്കാർക്ക് പുതിയ മെനു ഓഗസ്റ്റ് ഒന്നു മുതൽ ലഭ്യമാണെന്ന് ജെറ്റ് എയർവേസ് വൈസ് പ്രസിഡന്റ് ഷക്കീർ കാന്തവാല പറഞ്ഞു.

TAGS: Jet Airways |