പുതിയ ഹ്യുണ്ടായ് ക്രെറ്റ അവതരിപ്പിച്ചു

Posted on: January 17, 2024

കൊച്ചി : പുതിയ ഹ്യുണ്ടായ് ക്രെറ്റ അവതരിപ്പിച്ചു. സുരക്ഷ, പ്രകടനം, സൗകര്യങ്ങള്‍ എന്നിവയിലെല്ലാം മുന്‍പന്തിയിലാണ് പുതിയ എസ്യുവി.

ക്വാഡ് ബീം എല്‍ഇഡി ഹെഡ്ലാംപുകള്‍, 26.03 സെന്റീമീറ്റര്‍ എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ്, പ്രീമിയം ഇന്റീരിയര്‍, ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം, 8 സ്പീക്കറുളള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, അഡ്വാന്‍സ്ഡ് ബ്ലൂലിങ്ക് കണക്ടഡ് കാര്‍ സര്‍വീസ് തുടങ്ങിയവ സവിശേഷതകളാണ്.

ആധുനിക ലെവല്‍ 2 അഡാസ് സുരക്ഷാ സ്യൂട്ടുകള്‍, 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ എന്നിവ അടക്കം മുന്‍നിര സവിശേഷതകളാണ് പുതിയ ക്രെറ്റയ്ക്കുള്ളതെന്ന് ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉണ്‍സു കിം പറഞ്ഞു. ഷോറൂം വില 10.99 ലക്ഷം മുതല്‍.

 

TAGS: Hyundai Creta |