പുതിയ ഹ്യുണ്ടായ് ക്രെറ്റ വിപണിയില്‍

Posted on: March 18, 2020

കൊച്ചി : ഹ്യുണ്ടായ് മോട്ടോഴ്‌സ് ബി. എസ് – 6 മാനദണ്ഡത്തോടെ ക്രെറ്റ എസ്. യു. വി. യുടെ രണ്ടാം തലമുറ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു.

9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായ് ക്രെറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോ ബി. എല്‍. ഇ. ഡി. ഹെഡ് ലാബ് മസ്‌കുലര്‍ വില്‍ ആര്‍ച്ച് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതയാണ്. പത്ത് നിറങ്ങളില്‍ വാഹനം ലഭ്യമാകും. 14,000 ലധികം ബുക്കിംഗ് ഇതുവരെ നേടിയതായി കമ്പനി അറിയിച്ചു.

TAGS: Hyundai Creta |