അഞ്ച് ലക്ഷം യൂണിറ്റ് വില്പന പിന്നിട്ട് ക്രെറ്റ

Posted on: February 28, 2019

കൊച്ചി : ഹ്യൂണ്ടായിയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ക്രെറ്റ എസ് യു വിക്ക് ആഗോളതലത്തില്‍ പുതിയ നേട്ടം. ക്രെറ്റയുടെ ലോകത്താകമാനമുള്ള വില്പന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015 ല്‍ വിപണിയിലെത്തിയ ക്രെറ്റയുടെ 3.7 ലക്ഷം വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. വിദേശ മാര്‍ക്കറ്റിലാണ് ബാക്കി 1.4 ലക്ഷം കാറുകള്‍.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരു കാര്‍ ഇത്ര കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണെന്ന് ദേശീയ വില്പനാമേധാവി വികാസ് ജെയിന്‍ പറഞ്ഞു. രൂപകല്പന, പ്രകടനം, സുരക്ഷ,സാങ്കേതിക വിദ്യ എന്നിവയാണ് പ്രിയങ്കരമാക്കിയത്. കഴിഞ്ഞ വര്‍ഷം ക്രെറ്റയുടെ പരിഷ്‌ക്കരിച്ച പതിപ്പും പുറത്തിറക്കിയിരുന്നു. 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്.

TAGS: Hyundai Creta |