ഹ്യുണ്ടായ് ക്രെറ്റ വില്പനയില്‍ നമ്പര്‍ വണ്‍

Posted on: June 10, 2020

ചെന്നൈ : കൊറോണ വ്യാപനം തടയാനുള്ള ലോക്ഡൗണിനിടയില്‍ മേയ് മാസം കാര്‍ വില്പന പുനരാരംഭിച്ചപ്പോള്‍ വിപണിയെ ഞെട്ടിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ക്രെറ്റ ഒന്നാമതായി. സമീപകാലത്ത് ആദ്യമായാണ് മാരുതി സുസുകിയുടെയല്ലാത്ത ഒരു മോഡല്‍ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്നത്. ഹ്യുണ്ടായ് ഈയിടെയാണ് പരിഷ്‌ക്കരിച്ച ക്രെറ്റ വിപണിയില്‍ ഇറക്കിയത്.

ക്രെറ്റയുടെ 3,212 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. 2,353 യൂണിറ്റുകളുമായി മാരുതിയുടെ എര്‍ട്ടിഗയാമ് രണ്ടാം സ്ഥാനത്ത്. 2,215 യൂണിറ്റുകളുമായി ഡിസയര്‍ മൂന്നാമതും 1,715 യൂണിറ്റുകളുമായി ബൊലേറോ നാലാമതും 1,617 യൂണിറ്റുകളുമായി മാരുതി ഈകോ അഞ്ചാമതുമെത്തി.

ലോക്ഡൗണ്‍ മൂലം ഏപ്രിലില്‍ കാര്‍ വില്പന തീരെ നടന്നിരുന്നില്ല. മേയിലാകട്ടെ കുറച്ചു ദിവസങ്ങളില്‍ മാത്രമായിരുന്നു വില്പന നടന്നിരുന്നത്.

TAGS: Hyundai Creta |