ടൊയോട്ട ഹൈബ്രിഡ് – ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറന്റി നീട്ടി

Posted on: August 5, 2021

കൊച്ചി : സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറന്റി ഇന്ത്യയില്‍ നീട്ടി നല്‍കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ബാറ്ററി വാറന്റി നിലവിലുള്ള മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്ററില്‍ നിന്ന് എട്ടു വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോ മീറ്റര്‍ വരെയാണ് ആദ്യം വരുന്നത് നീട്ടി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നു മുതലാണു പുതിയ പ്രഖ്യാപനം പ്രാബല്യത്തിലായത്. ടൊയോട്ട കാര്‍മി, വെല്‍ഫയര്‍ എന്നീ രണ്ടു കാറുകളുടെ ബാ റ്ററി വാറന്റിയാണ് നീട്ടിയിരിക്കുന്നത്.

ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചാണു കമ്പനി ഈപഖ്യാപനം നടത്തിയത്. ഇത് ടൊയോട്ടയുടെ എല്ലാ ഹൈബ്രിഡ് ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ലഭ്യമാകും.

TAGS: Toyota |