അഞ്ച് വര്‍ഷത്തെ കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാമുമായി ടൊയോട്ട

Posted on: August 23, 2023

കൊച്ചി : വാഹനം വാങ്ങുന്ന അന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഉപഭോക്താക്കള്‍ക്കായി കോംപ്ലിമെന്ററി റോഡ്ഡ് അസിസ്റ്റന്‍സ് പ്രോഗ്രാം എന്ന വാഗ്ദാനവുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. ഉപഭോക്തൃസംതൃപ്തി വര്‍ധിപ്പിക്കുന്നതിനും സമാനതകളില്ലാത്ത മനസമാധാനം പ്രദാനം ചെയ്യുന്നതിനുമായാണു കമ്പനിയുടെ ചുവടുവെയ്പ്പ്. ഉപഭോക്താക്കള്‍ക്കു തടസമില്ലാത്ത ഉടമസ്ഥത അനുഭവം ഉറപ്പുവരുത്തുക എന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണു ടൊയോട്ട ആര്‍എസ്എ (റോഡ് സൈഡ് അസിസ്റ്റന്‍സ്)പ്രോഗ്രാമിലൂടെ.

കേവലം ബ്രേക്ക്ഡൗണ്‍ പിന്തുണ എന്നതിലുപരി ഓരോ ടൊയോട്ട ഉടമയ്ക്കും ഉറപ്പും സൗകര്യവും സുരക്ഷിതത്വ ബോധവും നല്‍കാനാണ് ആര്‍എസ്എയിലൂടെ ലക്ഷ്യമിടുന്നവര്‍ഷങ്ങളായി, ഉപഭോക്താക്കള്‍ ടൊയോട്ടയുടെ ഉല്‍പ്പന്നങ്ങളെ മാത്രമല്ല സമയബന്ധിതവും സമാനതകളില്ലാത്തതുമായ റോഡ്‌സൈഡ് അസിസ്റ്റന്‍സുമടങ്ങുന്ന സേവനങ്ങളുടെ ലോകോത്തരനിലവാരം, സ്ഥിരത, വിശ്വാ
my (QDR-Quality,Durability, Reliability) വയെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതാണ്.

അങ്ങനെ ഉപഭോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനുള്ള കമ്പനിയുടെ നിരന്തരമായ പരിശ്രമത്തിന് അടിവരയുമിടുന്നു. 2010ല്‍ ആരംഭിച്ച ടൊയോട്ടകിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ആര്‍എസ്എ പ്രോഗ്രാം
കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉടനടി എവിടെയും സഹായ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

വാഹനത്തിന്റെ തകരാര്‍, അപകടത്തില്‍പ്പെട്ട വാഹനം മാറ്റുന്നതിന് ആവശ്യമായ സഹായം എന്നിവയെല്ലാം പുതിയ വാഹന പാക്കേജിന്റെ ഭാഗമാണ്. ഉദ്ദാഹരണത്തിനു വാഹനം ഓടിക്കാന്‍ പറ്റാത്തഅവസ്ഥയിലാണു റോഡരികിലെങ്കില്‍, സര്‍വീസ് ടീം അത്തരം വാഹനങ്ങള്‍ യഥാസമയം അടുത്തുള്ള ഡീലര്‍ഷിപ്പിലേക്കു കൊണ്ടുപോകാന്‍ സഹായിക്കുന്നു. വാഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുക,  ബാറ്ററികള്‍ക്കുള്ള ജമ്പ് സ്റ്റാര്‍ട്ട്, ടയര്‍ പഞ്ചര്‍ അറ്റകുറ്റപ്പണികള്‍, കുറഞ്ഞ ഇന്ധനനിലയിലോ വാഹനത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലോ സഹായം, കൂടാതെ 50 കിലോമീറ്റര്‍ വരെ ദൂരത്തേക്കു ടാക്‌സികള്‍ ക്രമീകരിക്കുക എന്നിവയും പുതിയ റോഡ്‌സൈഡ് അസിസ്റ്റന്‍സിന്റെ ഭാഗമാണ്.

 

TAGS: Toyota |