20 ലക്ഷം വില്പനനേട്ടം കൈവരിച്ച് ടൊയോട്ട

Posted on: May 17, 2022

കൊച്ചി : ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടി.കെ.എം.) മൊത്തവ്യാപാരം ഏപ്രിലില്‍ 20 ലക്ഷംയൂണിറ്റിലെത്തി. ടൊയോട്ടയുടെ ന്യൂ ഗ്ലാന്‍സയാണ് ഈ നേട്ടത്തിലെത്തിയത്.

ഇതോടനുബന്ധിച്ച് കളശേരി നിപ്പോണ്‍ ടവേഴ്‌സ് ഹെഡ് ഓഫീസില്‍ നടന്ന താക്കോല്‍ദാന ചടങ്ങില്‍ ടി.കെ.എം.വൈസ് പ്രസിഡന്റ് തകാഷി തകാമിയ ന്യൂ ഗ്ലാന്‍സയുടെ താക്കോല്‍ സജീര്‍ ഖാദറിന് കൈ
മാറി.

നിപ്പോണ്‍ ടൊയോട്ട ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.എം. ബാബു മുപ്പന്‍, ടി.കെ.എം. ജനറല്‍ മാനേജര്‍ രാജേഷ് മേനോന്‍, നിപ്പോണ്‍ ടൊയോട്ട ഗ്രൂപ്പ് ഡയറക്ടര്‍മാരായ ആതിഫ് മൂപ്പന്‍, നയീം
ഷാഹുല്‍, പ്രദീപ് റായ്, സൂര്യപ്രകാശ്, ശ്രേയസ് റാവു, സി.ഒ. ഒ: ജയരാജ്, സിനിയര്‍ വി.പി.എല്‍ദോ ബെഞ്ചമിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തു ലക്ഷം യൂണിറ്റ് വില്പന തികഞ്ഞത് 2014 മാര്‍ച്ചിലാണ്. വില്പന ഇപ്പോള്‍ 20 ലക്ഷം കടന്നതു നേട്ടമാണ്.

 

TAGS: Toyota |