ഉത്സവകാല ഓഫറുകളുമായി ടൊയോട്ട

Posted on: October 20, 2020

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം.) ഉത്സവ സീസണിന്റെ മുന്നോടിയായി ശമ്പള വരുമാനക്കാര്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവും.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ലീവ് ട്രാവല്‍ സ്‌കീം പദ്ധതിക്ക് പകരമായുള്ള സ്‌പെഷ്യല്‍ കാഷ് പാക്കേജിനൊപ്പവും ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ ലഭിക്കും. ഫിനാന്‍സ് ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്‌കീം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ടൊയോട്ടയുടെ പ്രത്യേക മൂന്നു മാസ ഇ.എം.ഐ. ഹോളിഡേ ഓഫറും ലഭ്യമാവും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ക്യാഷ് പാക്കേജ് സ്‌കീമില്‍, ജീവനക്കാര്‍ക്ക് ലീവ് എന്‍കാഷ്മെന്റും ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍.ടി.സി./എല്‍.ടി.എ.) നിരക്കും അടങ്ങുന്ന എല്‍.ടി.സി./എല്‍.ടി.എ.യ്ക്ക് തുല്യമായ ക്യാഷ് റീ ഇംബേഴ്‌സ്മെന്റ് ക്ലെയിം ചെയ്യാന്‍ കഴിയും. കൂടാതെ 12 ശതമാനം അല്ലെങ്കില്‍ അതിനു മുകളിലുള്ള ജി.എസ്.ടി. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി ഉയര്‍ന്ന തുക ചെലവഴിച്ച് എല്‍.ടി.സി./എല്‍.ടി.എ.യ്ക്ക് നിലവിലുള്ള ആദായനികുതി ഇളവുകളുടെ അടിസ്ഥാനത്തില്‍ ഇളവും ലഭിക്കും.

TAGS: Toyota |