സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി

Posted on: July 31, 2021

ന്യൂഡല്‍ഹി : ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ സി.എന്‍.ജി. പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി. സ്വിഫ്റ്റിന്റെ സി.എന്‍.ജി. പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നേരത്തെ തന്നെ ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലീറിയോ, ഈക്കോ, എര്‍ട്ടിഗഎന്നീ മോഡലുകള്‍ക്ക് മാരുതി സി.എന്‍. ജി. വേരിയന്റുകള്‍ പുറത്തിക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് സ്വിറ്റിലേക്കും സി.എന്‍.ജി. നിര നീട്ടുന്നതിന് കാരണം.

സാധാരണ സ്വിഫ്റ്റില്‍ ഇല്ലാത്ത അനേകം ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രിവന്‍ഷന്‍, ടാങ്ക് ലീക്കിംഗ് പ്രിവന്‍ഷന്‍, കൊളിഷന്‍ റെസിന്റ് തുടങ്ങിയവ വാഹനത്തിലുണ്ട്. സി.എന്‍.ജി. സ്വിറ്റിന് 32.52 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നതെന്നാണ് സൂചന.