മാരുതി സുസുക്കി അഗ്വയുമായി ചേര്‍ന്ന് 10,000 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും

Posted on: April 26, 2020

ന്യൂഡല്‍ഹി : കാര്‍ നിര്‍മാണക്കമ്പനിയായ മാരുതി സുസുക്കി ഡല്‍ഹി ആസ്ഥാനമായ അഗ്വവ ഹെല്‍ത്ത്‌കെയറുമായി ചേര്‍ന്ന് മേയ് അവസാനത്തോടെ 10,000 വെന്റിലേറ്ററുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ചെയര്‍മാന്‍ ആര്‍. സി. ഭാര്‍ഗവ അറിയിച്ചു. വെന്റിലേറ്റര്‍ നിര്‍മാണത്തില്‍ അനുമതിയുള്ള സ്റ്റാര്‍ട്ടപ്പാണ് അഗ്വവ.

മാര്‍ച്ച് 30 നാണ് ഇരു കമ്പനികളും ധാരണയിലെത്തിയത്. ഏപ്രില്‍ 11-ന് ആദ്യ യൂണിറ്റ് നിര്‍മിച്ചു. ഇതുവരെ 1250 എണ്ണം നിര്‍മിച്ചിട്ടുണ്ട്. ദിവസം 250 മുതല്‍ 300 വരെ എണ്ണമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇത് 400 എണ്ണമായി ഉയര്‍ത്തും.

അഗ്വവ കമ്പനി തുടങ്ങിയിട്ട് രണ്ടുവര്‍ഷം ആകുന്നതേയുള്ളൂ. ഇവര്‍ക്ക് നിര്‍മാണശേഷി വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് മാരുതിയുടെ നിര്‍മാണശേഷി വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വെന്റിലേറ്ററുകള്‍ ആവശ്യമായി വന്നാല്‍ ജൂണില്‍ 10,000 എണ്ണം കൂടി ഉത്പാദിപ്പിക്കുമെന്നും ആദ്ദേഹം പറഞ്ഞു.

TAGS: Maruthi Suzuki |