മാരുതി സുസുക്കിക്ക് 1997 കോടി രൂപ ലാഭം

Posted on: January 30, 2021

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ 1,996.7 കോടി രൂപയുടെ ലാഭം. 2019 ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 1,586.9 കോടി രൂപയെക്കാള്‍ 25.8 ശതമാനം അധികമാണിത്. കമ്പനിയുടെ മൊത്തം വരുമാനം 2019 ഡിസംബറിലെ 20,721.8 കോടിയില്‍നിന്ന് 13.26 ശതമാനം വര്‍ധിച്ച് 23,471.3 കോടി രൂപയിലെത്തിയിട്ടുണ്ട്. 2020 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആകെ 4.95 ലക്ഷം വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചു.

TAGS: Maruthi Suzuki |