മാരുതി മെഗാ കാർ വായ്പാ മേള

Posted on: September 19, 2020

കൊച്ചി : വാഹനം സ്വന്തമാക്കല്‍ അനായാസമാക്കാന്‍ മാരുതി സുസുകി മെഗാ കാര്‍വായ്പാ മേള സംഘടിപ്പിക്കുന്നു. എല്ലാ മാരുതി സുസുകി അരീന ഷോറൂമുകളിലും ഇന്നും മേളനടക്കും.

എസ്ബിഐ. ഇന്‍ഡസ്ഇന്‍ഡ്, എച്ച്ഡിഎഫ്‌സി, സുന്ദരം ഫിനാന്‍സ്, ഐസിഐസിഐ, കൊടാക് മഹീന്ദ്ര, ചോളമണ്ഡലം, മഹീന്ദ്ര ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ 10 പ്രമുഖ വായ്പ വിതരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. തത്സമയം വായ അനുവദിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

1. വായ്പാ പ്രോസസിംഗ് ഫീസ്, സര്‍വീസ് ചാര്‍ജ്, ഡോക്യുമെന്റ് ചാര്‍ജ് എന്നിവയുടെ 50% ഒഴിവാക്കല്‍, 2, മേളയില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കില്‍ 0.5% ഇളവ് (മഹീന്ദഫിനാന്‍സ്), എല്ലാ ശമ്പള വരുമാനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രത്യേക പലിശ നിരക്ക്.

3. രണ്ടു വര്‍ഷത്തെ കൃത്യമായ തിരിച്ചടവിനു ശേഷം വായ്പ മുന്‍കൂര്‍ അടച്ച് തീര്‍ക്കുന്നതിനുള്ള ചാര്‍ജ് ഒഴിവാക്കല്‍, 4. സൗജന്യ കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ (30,000 രൂപ വരെ), 5. ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇല്ലാതെകോറിന്റെ അടിസ്ഥാനത്തില്‍ തല്‍ക്ഷണം വായ്പാ അനുവദിക്കല്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്നു കമ്പനി അറിയിച്ചു. കസ്റ്റമര്‍ ഓഫറുകളെല്ലാം മേളയില്‍ ലഭ്യമാണ്.

TAGS: Maruthi Suzuki |