ഇരുചക്രവാഹനങ്ങൾക്കായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുമായി മുത്തൂറ്റ് ഹോണ്ട

Posted on: August 29, 2020

 

കൊച്ചി : മഹാമാരിയുടെ ഫലമായി സാമൂഹിക അകലവും, ലോക്ഡൗണും, കണ്ടൈന്റ്മെന്റു സോണുകളും ദിനംപ്രതി വ്യാപിക്കുന്ന സ്ഥിതിവിശേഷം തുടരുകയാണ്. ഈയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ കഴിയുന്നത്ര വീടുകളില്‍ കഴിയണമെന്നും, അത്യാവശകാര്യങ്ങള്‍ക്കു മാത്രമായി യാത്രകള്‍ പരിമിതപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിരന്തരം അഭ്യര്‍ത്ഥിക്കുകയാണ്. പൊതുഗതാഗത സൗകര്യം പൂര്‍ണ്ണതോതില്‍ ഇപ്പോഴും പ്രവര്‍ത്തിക്കാത്ത സ്ഥിതിയില്‍ തിക്കും, തിരക്കും ഒഴിവാക്കേണ്ടത് ഒരോരുത്തരുടെയും സുരക്ഷക്ക് അനിവാര്യമാകുന്നു.

സ്വന്തമായി ഒരു വാഹനത്തിന്റെ ആവശ്യകത അത്യാവശമാകുന്ന ഈ സന്ദര്‍ഭത്തില്‍ ഷോറൂമുകളില്‍ നേരിട്ട് കയറിയിറങ്ങാതെ വാഹനം കരസ്ഥമാക്കുന്നതിനുളള അവസരം അങ്ങേയറ്റം സൗകര്യപ്രദമാണ്. സ്വന്തം വീട്ടിലെ സുഖകരമായി അന്തരീക്ഷത്തില്‍ ഇരുന്നു ഹോണ്ട ഇരുചക്രവാഹനം അനായാസമായ നിലയില്‍ സ്വന്തമാക്കുവാനുള്ള സംവിധാനം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സ്ഥാപനമായ മുത്തൂറ്റ് ഹോണ്ട ഒരുക്കിയിരിക്കുന്നു. ലളിതമായ മൂന്നു കാര്യങ്ങളിലുടെ ഇത് സാധ്യമാവുന്നു. മുത്തൂറ്റ ഹോണ്ട ആരംഭിച്ച www.muthoothonda.com അതിനുള്ള മികച്ച അവസരമൊരുക്കുന്നു. ഒരു ഇരുചക്രവാഹന ഡീലര്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം ആവിഷക്കരിക്കുന്നത്.

ഇഷ്ടപ്പെട്ട ഹോണ്ട ഇരുചക്ര വാഹനം, അതിന്റെ നിറം സഹിതം തെരഞ്ഞെടുക്കുന്നതിനു ഉപഭോക്താവിനു ലളിതമായ മൂന്നു മാര്‍ഗങ്ങള്‍ ലഭ്യമാണ്. വാങ്ങുന്നതിനുള്ള അന്തിമതീരുമാനം എടുത്തു കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ട വാഹനം മുത്തറ്റ് ഹോണ്ട നിങ്ങളുടെ വിട്ടിലെത്തിക്കുന്നു. ഇതിനു പുറമെ വെബ്സൈറ്റു വഴിയുള്ള ഒരോ വാങ്ങലിനും 2,020 രൂപയുടെ ഡിസ്‌കൗണ്ട് ഈ ഉത്സവ സീസണില്‍ മുത്തുറ്റ് ഹോണ്ട ഉറപ്പുനല്‍കുന്നു. വാഹനത്തിന്റെ ആദ്യു ഗഡുവായി വളരെ കുറഞ്ഞ തുക മാത്രം ഈടാക്കുന്ന ആകര്‍ഷകമായ ഫൈനാന്‍സിംഗ് സൗകര്യം വനിതകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കായി മുത്തുറ്റ് ഹോണ്ട ഉറപ്പുനല്‍കുന്നു.