മുത്തൂറ്റ് മൈക്രോഫിൻ ഓഹരിവിപണിയിലേക്ക്

Posted on: July 11, 2018

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് മൈക്രോഫിൻ പ്രാഥമിക ഓഹരിവിപണിയിലേക്ക്. മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സെബി അനുമതി ലഭിച്ചാൽ ഈ വർഷം തന്നെ പബ്ലിക് ഇഷ്യു നടത്തും. ഇതു സംബന്ധിച്ച കരട് രേഖ വൈകാതെ സെബിക്ക് സമർപ്പിക്കും.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് 2010 ൽ ആണ് മൈക്രോഫിനാൻസ് രംഗത്തേക്ക് വൈവിധ്യവത്കരിച്ചത്. ഇപ്പോൾ 10 ലക്ഷത്തിലേറെ ഇടപാടുകാർ മുത്തൂറ്റ് മൈക്രോഫിനിനുണ്ട്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽ നിന്നും ഓഹരി വിപണിയിൽ എത്തുന്ന രണ്ടാമത്തെ കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിൻ. ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.