മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെല്ലാനത്ത് വീടുകള്‍ കൈമാറി

Posted on: October 14, 2022

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (മുത്തുറ്റ് ബ്ലൂ) ചെല്ലാനത്ത് പ്രകൃതിദുരത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട
11 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകള്‍ ഉടമകള്‍ക്ക് സമ്മാനിച്ചു. ഹൈബി ഈഡന്‍ എംപി താക്കോല്‍ ഉടമസ്ഥര്‍ക്ക് കൈമാറി.

മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് വീടുകള്‍ നല്‍കിയതെന്നും 15 വീടുകള്‍കൂടി നിര്‍മിച്ചുനല്‍കുമെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിന്‍കോര്‍പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കോര്‍പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് മാനേജര്‍ സുസന്ന മുത്തൂറ്റ്, സിഎസ്ആര്‍ മേധാവി ഡോ.പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ മേരി ലിജിന്‍, പയസ് ആല്‍ബി കല്ലുവീട്ടില്‍, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് സിഒഒ മധു അലോഷ്യസ്, സീനിയര്‍ എവിപി പ്രിയ എ മേനോന്‍എന്നിവരും പങ്കെടുത്തു.