വിദ്യാ ബാലൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ

Posted on: July 6, 2018

കൊച്ചി :  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബോളിവുഡ് താരം വിദ്യാബാലനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന് ബ്രാൻഡ് അംബസഡറെന്ന നിലയിൽ വിദ്യ പ്രവർത്തിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

അനന്ത സാധ്യതകളും അവസാനിക്കാത്ത അവസരങ്ങളും സുചിപ്പിക്കുന്ന ബ്ലൂ ഈസ് ബിലീഫ് എന്ന പുതിയ പ്രചരണ പരിപാടിക്ക് കമ്പനി തുടക്കമിടുകയാണ്. പരസ്യരംഗത്തെ മുൻനിരക്കാരായ എൽ ആൻഡ് കെ സാച്ചി ആൻഡ് സച്ചിയാണ് പരസ്യങ്ങൾ ഒരുക്കുന്നത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സേവനങ്ങളിലൂടെ നേട്ടമുണ്ടാക്കിയവരുടെ സന്തോഷ നിമിഷങ്ങൾ അനാവരണം ചെയ്യുന്നതാണ് ഈ പരസ്യങ്ങൾ.