മുത്തൂറ്റ് മൈക്രോഫിൻ പബ്ലിക് ഓഫറിനുള്ള രേഖകൾ സെബിക്ക് സമർപ്പിച്ചു

Posted on: July 29, 2018

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ യ്ക്കു വേണ്ടിയുള്ള രേഖകൾ (ഡി.ആർ.എച്ച്.പി.) സെബിയിൽ സമർപ്പിച്ചു. 500 കോടി രൂപ വരുന്ന പത്തു രൂപ മുഖവിലയുള്ള ഓഹരികളും കൈവശം വെച്ചിരിക്കുന്ന 16,310,072 ഓഹരികളും ആയിരിക്കും ഈ ഇഷ്യൂവിലൂടെ വിൽക്കുന്നത്.

തോമസ് ജോൺ മുത്തൂറ്റിന്റെ 4,060,429 വരെ ഓഹരികൾ, തോമസ് മുത്തൂറ്റിന്റെ 4,078,996 വരെ ഓഹരികൾ, തോമസ് ജോർജ് മുത്തൂറ്റിന്റെ 4,059,019 വരെ ഓഹരികൾ, പ്രീതി ജോണിന്റെ 1,21,180 വരെ ഓഹരികൾ, റെമ്മി തോമസിന്റെ 1,01,460 വരെ ഓഹരികൾ, നീന ജോർജിന്റെ 1,22,870 വരെ ഓഹരികൾ, മൂത്തൂറ്റ് ഫിൻകോർപിന്റെ 1,908,006 വരെ ഓഹരികൾ, ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റ് ഇന്ത്യയുടെ 1,858,112 വരെ ഓഹരികൾ എന്നിവ ഉൾപ്പെടെയാണ് കൈവശം വെച്ചിരിക്കുന്നതിൽ നിന്ന് 16,310,072 ഓഹരികൾ. നിർദിഷ്ട ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റു ചെയ്യും.