മുത്തൂറ്റ് ഫിന്‍കോര്‍പ് എ പ്ലസ് റേറ്റിംഗില്‍

Posted on: March 23, 2021

കൊച്ചി :   ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍ കോര്‍പ് ലിമിറ്റഡിന്റെ റേറ്റിംഗിനെ എ സ്റ്റേബിളില്‍ നിന്ന് എപ്ലസ് സ്റ്റേബിളിലേക്ക് ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്.

കമ്പനിയുടെ സ്വര്‍ണവായ്പാ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്. അതിനൊപ്പം ഈ ഉയര്‍ച്ച രാജ്യത്തെ സ്വര്‍ണ വായ്പാ ബിസിനസിലുള്ള കമ്പനിയുടെ മികച്ച നിലയും അതിന്റെ ശക്തമായ അടിത്തറയും കമ്പനിയുടെ കീഴിലുള്ള ആസ്തി കളുടെ സുസ്ഥിരമായ വളര്‍ച്ചയും ആസ്തികളുടെ ഉയര്‍ന്ന ഗുണനിലവാരവും വര്‍ധിക്കുന്ന വരുമാനത്തെയും സൂചിപ്പിക്കുന്നു. കമ്പനി ഇഷ്യൂ ചെയ്യുന്ന എന്‍സിഡികളിലെ നിക്ഷേപങ്ങളുടെ ഉയര്‍ന്ന സുരക്ഷിതത്വത്തെയും എന്‍സിഡികളുടെ സമയാസമയങ്ങളിലുള്ള തിരിച്ചടവിനും കൂടിയാണ് ഈ റേറ്റിംഗ് ഉയര്‍ച്ച.