പുതിയ ഹോണ്ടാ സിറ്റി പ്രി-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു

Posted on: June 27, 2020

കൊച്ചി : ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ പ്രമുഖ നിര്‍മ്മാതാക്കളായ ഹോണ്ടാ കാര്‍സ് ഇന്‍ഡ്യ ലിമിറ്റഡ് ഏറെ കാത്തിരിക്കുന്ന പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റിയുട പ്രി-ലോഞ്ച് ബുക്കിംഗിന് തുടക്കം കുറിച്ചു. ഹോണ്ടായുടെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോം ”ഹോണ്ടാ ഫ്രം ഹോം” മുഖേന ഇടപാടുകാര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയും, ഒപ്പം രാജ്യത്ത് ഉടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും.

”5-ാം തലമുറ ഹോണ്ടാ സിറ്റി മോഡലിനോടുള്ള അഭിനിവേശവും നിരന്തര സ്നേഹവും അറിഞ്ഞുകൊണ്ട്, അടുത്ത മാസം മുതല്‍ വില്പനയ്ക്കെത്തുന്ന പുതിയ ഹോണ്ടാ സിറ്റിയുടെ പ്രി-ലോഞ്ച് ബുക്കിംഗ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷവും പ്രതീക്ഷയുണ്ടെന്ന് രാജേഷ് ഗോയല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് & ഡയറക്ടര്‍, ഹോണ്ടാ കാര്‍സ് ഇന്‍ഡ്യ ലിമിറ്റഡ് പറഞ്ഞു.

TAGS: Honda City |