ഹോണ്ട കാറുകളുടെ വില കൂട്ടുന്നു

Posted on: January 18, 2019

ന്യൂഡൽഹി : ഹോണ്ട കാർസ് ഫെബ്രുവരി ഒന്നു മുതൽ കാറുകളുടെ വില വർധിപ്പിക്കുന്നു. മോഡൽ അനുസരിച്ച് 7,000 മുതൽ 10,000 രൂപ വരെയാണ് വർധന. ചെറു കാറായ ബ്രയോ മുതൽ ഹോണ്ട അക്കോർഡ് ഹൈബ്രിഡ് വരെയുള്ള മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയും വിദേശനാണ്യ വിനിമയനിരക്കിലെ വർധനയുമാണ് വില കൂട്ടാൻ ഹോണ്ടയെ നിർബന്ധിതമാക്കിയതെന്ന് എച്ച്‌സിഐഎൽ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടറുമായ രാജേഷ് ഗോയൽ പറഞ്ഞു.