പിയാജിയോ ഡീസല്‍ വാഹനങ്ങള്‍ക്ക് ബിഎസ് 6 എആര്‍എഐ അംഗീകാരം

Posted on: December 4, 2019

കൊച്ചി: ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീസല്‍ ത്രിചക്ര വാഹനങ്ങള്‍ക്ക് ബിഎസ്6 എആര്‍എഐ അംഗീകാരം ലഭിച്ചു. രാജ്യത്ത് ഈ അംഗീകാരം നേടുന്ന പ്രാഥമ ത്രിചക്ര വാഹന നിര്‍മാതാക്കളാണ് ചെറു ത്രിചക്ര വാഹന നിര്‍മാണ രംഗത്തെ മുന്‍ നിരക്കാരായ പിയാജിയോ.

2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് 6 എആര്‍എംഎ അംഗീകാരം ലഭിച്ചാല്‍ മതി എന്നിരിക്കെ അതിന് വളരെ മുന്‍പ് തന്നെ അത് നേടാന്‍ കഴിഞ്ഞത് പിയാജിയോയുടെ സാങ്കേതിക രംഗത്തെ മികവിന് അടിവരയിടുന്നതാണെന്ന് കമ്പനി മാനേജിങ് ഡയറക്റ്റര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. ബിഎസ് 6 അംഗീകാരം നേടുന്ന പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളാകാന്‍ കഴിഞ്ഞത് വലിയ നേട്ടം തന്നയാണെന്ന് പിയാജിയോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വാണിജ്യ വാഹന വിഭാഗം മേധാവിയുമായ സാജൂ നായര്‍ പറഞ്ഞു. നിഷ്‌കര്‍ഷിച്ച തീയതിക്ക് വളരെ മുന്‍പായി അംഗീകാരം നേടാന്‍ കഴിഞ്ഞത് ബിഎസ് 4- നിന്ന് ബിഎസ്-6 ലേക്ക് എളുപ്പം മാറാന്‍ കമ്പനിക്ക് സഹായകമാവും. ഈ സാങ്കേതിക നേട്ടം കമ്പനിയുടെ ഇടപാടുകാര്‍ക്കും ഗുണകരമായിരിക്കും; വാഹനങ്ങളുടെ പ്രകടനം ഇതുവഴി മെച്ചപ്പെടുന്നതാണ്. വളരെ കുറഞ്ഞ കാലയളവിലാണ് ബിഎസ്6 അംഗീകാരത്തിനുള്ള കടമ്പകള്‍ കടക്കാന്‍ എആര്‍എംഐയുടെ സഹകരണത്തോടെ സാധിച്ചതെന്ന് എആര്‍എഐ ഡയറക്റ്റര്‍ രശ്മി ഹേമന്ത് ഉര്‍ധ്വരേശയില്‍ നിന്ന് അംഗീകാരം ഏറ്റു വാങ്ങിക്കൊണ്ട് പിയാജിയോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗവേഷണ-വികസന വിഭാഗം മേധാവിയുമായ ആനന്ദ് ഭങ്കോക്കര്‍ പറഞ്ഞു.

TAGS: Piaggio |