അപ്രീലിയ എസ്എക്സ്ആര്‍ 160 പ്രീമിയം സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചു

Posted on: December 10, 2020

കൊച്ചി : പ്രീമിയം സ്‌കൂട്ടര്‍ അപ്രീലിയ എസ്എക്സ്ആര്‍ 160 ഉടന്‍ തന്നെ വിപണിയില്‍ എത്തും. പിയാജിയോ ഇന്ത്യയുടെ ബാരാമതി പ്ലാന്റില്‍ പുതിയ സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചു. 2020- ലെ ഓട്ടോ എക്സ്പോയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ, അപ്രീലിയ എസ്എക്സ്ആര്‍ 160, ചാരുതയും പ്രകടനമികവും സുഖകരമായ റൈഡിങ്ങ് അനുഭവവും മിശ്രണം ചെയ്തതാണ്.

ഇന്ത്യയ്ക്കുവേണ്ടി, ഇറ്റലിയില്‍ രൂപകല്പന ചെയ്തതാണ് പുതിയ പ്രീമിയം സ്‌കൂട്ടര്‍. നൂതന സാങ്കേതിക വിദ്യയുടെ മികവുറ്റ ഉല്പന്നം കൂടിയായിരിക്കും പുതിയ സ്‌കൂട്ടര്‍.

അപ്രീലിയയുടെ ആഗോള ശൈലീ ഡിസൈന് അനുസൃതമായി രൂപകല്പന ചെയ്ത അപ്രീലിയ എസ്എക്സ്ആര്‍ 160 പ്രീമിയം അനുഭവമാണ് നല്‍കുക. സമാനതകള്‍ ഇല്ലാത്ത പ്രകടനമികവാണ് മറ്റൊന്ന്. പ്രീമിയം സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ സ്‌കൂട്ടര്‍ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിക്കും. 160 സിസി, ബിഎസ് 6, ത്രീവാല്‍വ് ക്ലീന്‍ എമിഷന്‍ എഞ്ചിന്‍ സാങ്കേതിക വിദ്യ എന്നിവയും ശ്രദ്ധേയമാണ്. മികച്ച റൈഡിംഗ് അനുഭവം ലഭ്യമാക്കുന്നവയാണ് ടോര്‍ക്കും ഉയര്‍ന്ന പവറും.

3 കോട്ട് എച്ച്ഡി ബോഡി പെയിന്റ്് ഫിനിഷില്‍ മാറ്റ് ബ്ലാക് ഡിസൈനും ഡാര്‍ക്ക് ക്രോം എലമെന്റ്സും പുതിയ സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്നു. ഷാര്‍പ്പ് ബോഡിലൈനും മികച്ച ശില്പചാതുരിയും പുതിയ സ്‌കൂട്ടറിന് ഒരു ഡൈനാമിക് പ്രീമിയം ദൃശ്യഭംഗിയാണ് നല്‍കുക.

സീറ്റുകളും ശ്രദ്ധേയമാണ്. ചാര നിറത്തിലും ചുവപ്പിലും പ്രത്യേക തയ്യല്‍ പാറ്റേണ്‍ ഉപയോഗിച്ച് ആര്‍ട്ട് ലെതറില്‍ ആണ് സീറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്.

സൗകര്യപ്രദമായ സ്റ്റിയറിംഗ് ഹാന്‍ഡില്‍ ബാര്‍, തൂവല്‍ സ്പര്‍ശത്തിനു സമാനമായ സ്വിച്ചുകള്‍ എന്നിവ അനായാസമായ റൈഡിംഗാണ് നല്‍കുക. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ, വേഗത കുറയ്ക്കുമ്പോഴോ, സിഗ്‌നലില്‍ കിടക്കുമ്പോഴോ കാലുകുത്താന്‍ സൗകര്യപ്രദമാണ്.

ഡ്യുവല്‍ ടെലസ്‌കോപ്് ഫ്രണ്ട് സസ്പെന്‍ഷനും, ക്രമീകരിക്കാവുന്ന പിന്‍ഭാഗ സസ്പെന്‍ഷനും അനായാസ റൈഡിങ്ങിനുള്ളതാണ്. റിയര്‍ സസ്പെന്‍ഷന്‍ ക്രമീകരിച്ചതിനാല്‍ ഏത് റോഡ് ഉപരിതലത്തിലും ഓടിക്കാം.
മൊബൈല്‍ സ്‌കൂട്ടറില്‍ കണക്ട് ചെയ്യാനും, ആവശ്യമുള്ളപ്പോള്‍ സെക്യൂരിറ്റി അലാറം പുറപ്പെടുവിക്കാനും സൗകര്യം ഉണ്ട്. ആന്റിലോക് ബ്രേയ്ക്കിംഗ് സിസ്റ്റം, വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേയ്ക്ക്, ട്വിന്‍ പോര്‍ട്ട് ഹൈഡ്രോളിക് ബ്രേയ്ക്ക് എന്നിവയാണ് ബ്രേക്കിംഗ് സംവിധാനങ്ങള്‍.

ഏറെ ചിരപ്രതീക്ഷിതമായ, അനന്യവും പ്രീമിയം അനുപാതത്തോടു കൂടിയതുമായ പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് പിയാജിയോ ഇന്ത്യന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറഞ്ഞു. 2020 ഓട്ടോ എക്സ്പോയില്‍ ഉറപ്പു നല്‍കിയതനുസരിച്ചാണ് പുതിയ സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രീമിയം ഉല്പന്നം ഉപഭോക്താക്കള്‍ക്ക് സൗകര്യമായി ലഭ്യമാക്കുന്നതിനായി 250 ഡീലര്‍ഷിപ്പുകള്‍ ഇപ്പോള്‍ തന്നെ തുറന്നിട്ടുണ്ട്. ഇതിന്റെ എണ്ണം ഉടന്‍ തന്നെ 400- ആയി വര്‍ധിപ്പിക്കും.