പിയാജിയോ ഇ-കൊമേഴ്സ് സൈറ്റ് തുടങ്ങി

Posted on: July 5, 2020

കൊച്ചി : പിയാജിയോ വെഹിക്കിൾസ് വാണിജ്യ വാഹനങ്ങൾക്കായി ഇ-കൊമേഴ്സ് സംവിധാനം തുടങ്ങി -www.apeautomall.com. രാജ്യത്തെ വാണിജ്യ വാഹന രംഗത്ത് ഇ-കൊമേഴ്‌സ് ഇതാദ്യമാണെന്ന് പിയാജിയോ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ഡീഗോ ഗ്രാഫി പറഞ്ഞു. ഇരു ചക്ര വാഹനങ്ങൾക്കായുള്ള ഇ-കൊമേഴ്സ് സൈറ്റ് കമ്പനി കഴിഞ്ഞ മാസം ആരംഭിക്കുകയുണ്ടായി..

കമ്പനിയുടെ രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളുമായും ബന്ധിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റിലൂടെ ഓരോ പ്രദേശത്തും ലഭ്യമായിട്ടുള്ള മോഡലുകളെയും അവയുടെ വിലയേയും കുറിച്ചറിയാൻ കഴിയും. വാഹനം ബുക്ക് ചെയ്ത് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് മുഴുവൻ വിലയും അടക്കാവുന്നതാണ്. ഇഷ്ടമുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയും സൈറ്റ് വഴി ലഭ്യമാകും. 1000 രൂപയാണ് ബുക്കിംഗ് ചാർജ്. ഓൺലൈനായി വാങ്ങുന്നവർക്ക് തുടക്കത്തിൽ വിലയിൽ 2000 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കും. പണം മുഴുവൻ അടച്ചു കഴിഞ്ഞാൽ കമ്പനിയുടെ പരിശീലനം സിദ്ധിച്ച ജീവനക്കാർ വാഹനം, എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ച് വീട്ടിലെത്തിക്കുന്നതാണ്.

പിയാജിയോയുടെ രാജ്യത്തെ ഭൂരിഭാഗം ഷോറൂമുകളും തുറന്ന് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇടപാടുകാർക്ക് സൗജന്യ സർവീസുകളും കൂടുതൽ കാലത്തേക്ക് വാറണ്ടിയും ലഭ്യമാക്കിവരുന്നു.