വെസ്പയ്ക്കും അപ്രീലിയയ്ക്കും ഓണം ഓഫറുമായി പിയാജിയോ

Posted on: August 21, 2020

കൊച്ചി : വെസ്പയ്ക്കും അപ്രീലിയയ്ക്കും, പിയാജിയോ ഇന്ത്യ, പ്രത്യേക ഓണം ഓഫര്‍. കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് വെസ്പയും അപ്രീലിയയും വാങ്ങുമ്പോള്‍ 6700 രൂപ വരെയുള്ള  ഇന്‍ഷൂറന്‍സ് സൗജന്യമായി ലഭിക്കും. ഈ ഓഫര്‍ പുതുതായി അവതരിപ്പിച്ച വെസ്പ ഫെയ്സ് ലിഫ്റ്റ് എസ് എക്സ് എല്‍, വി എക്സ് എല്‍ അപ്രീലിയ 160, 125, പുതിയ അപ്രീലിയ സ്റ്റോം 125 തുടങ്ങി എല്ലാ മോഡലുകള്‍ക്കും ലഭിക്കും.

വെസ്പ എസ് എക്സ് എല്‍, വി എക്സ് എല്‍ ശ്രേണിയുടെ പ്രധാന സവിശേഷതകള്‍ സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന മോണോകോക്ക് ഫുള്‍ സ്റ്റീല്‍ ബോഡി, പ്രസരിപ്പുള്ള ത്രീ കേട്ട് ബോഡി കളര്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം/ ട്വിന്‍ പോട്ട് കാലിപര്‍ ഡിസ്‌ക് ബ്രേക്കോടു കൂടിയ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ്.

പുതുതായി മുഖം മിനുക്കിയ വെസ്പ മോഡലുകളില്‍ ക്രിസ്റ്റല്‍ ഇലുമിനേഷന്‍ എല്‍ ഇ ഡി ഹെഡ്ലൈറ്റ്, മധ്യഭാഗത്തായി ഇന്റഗ്രേറ്റ് ചെയ്ത ഡേ ടൈം റണ്ണിംഗ് ബീം ലൈറ്റ്, യു എസ് ബി മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്, ബൂട്ട് ലൈറ്റ് എന്നീ സവിശേഷ ഫീച്ചറുകളും ഉള്‍പ്പെടുത്തിയത് സ്‌റ്റൈലിനൊപ്പം കൂടുതല്‍ സൗകര്യവും കൂടി നല്‍കുന്നു.

പുതിയ അപ്രീലിയ ശ്രേണിയില്‍ വരുന്നസ് കൊതിപ്പിക്കുന്ന എസ് ആര്‍ 160, എസ് ആര്‍ 125, സ്റ്റോം 125 എന്നിവയിലും പുതുതായി അവതരിപ്പിച്ച ഡിസ്‌ക് ബ്രെയ്ക്ക്, ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഉള്‍പ്പെടുന്ന മോഡലുകളുമാണ്. ഈ പ്രത്യേക ഓഫര്‍ കേരളത്തിലെ എല്ലാ വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകളിലും 2020 ഓഗസ്റ്റ് 31 വരെ ലഭ്യമാണ്.