പിയാജിയോ ജീവനക്കാര്‍ 20 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ്

Posted on: June 7, 2021

കൊച്ചി : കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതിനായി പിയാജിയോ ഇന്ത്യ വിവിധ പദ്ധതികള്‍ സ്വീകരിച്ചുവരുന്നു. സ്ഥിരം ജീവനക്കാരുടെയെല്ലാം പേരില്‍ 20 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷ്വറന്‍സ് പോളിസി കമ്പനിയെടുത്തു.

ആരെങ്കിലും കോവിഡ് മൂലം മരിക്കുകയാണെങ്കില്‍ അടുത്ത ബന്ധുവിന് 20 ലക്ഷം രൂപ ലഭിക്കുമെന്ന് പിയാജിയോ വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡിയാഗോഗ്രാഫി പറഞ്ഞു.

കോവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ രണ്ടു കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പ്രതിവര്‍ഷം വിദ്യാഭ്യാസ സഹായമായി നല്‍കും. ബിരുദം പൂര്‍ത്തിയാക്കുന്നതു വരെ ഈ സഹായം തുടരും.

 

TAGS: Piaggio |