വോക്‌സ്‌വാഗൻ ബംഗലുരുവിൽ കോർപറേറ്റ് ബിസിനസ് സെന്റർ തുറന്നു

Posted on: May 20, 2019

കൊച്ചി : വോക്‌സ്‌വാഗൻ രാജ്യത്തെ മൂന്നാമത്തെ കോർപറേറ്റ് സെന്റർ ബംഗലുരുവിൽ തുറന്നു. വോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് ഡയറക്ടർ സ്റ്റെഫൻ നാപ്പ് സെന്റർ ഉദ്ഘാടനം ചെയ്തു. ബംഗലുരു പാലസ് ക്രോസ് ഷോറൂം ഉടമ സൂജയ് വിജയേന്ദ്ര തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കോർപറേറ്റ് ബിസിനസ് സെന്ററിൽ വൻകിട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും പ്രൊഫഷണലുകൾക്കും പ്രത്യേക പരിഗണന ലഭ്യമാക്കും. രാജ്യത്ത് ആദ്യത്തെ കോർപറേറ്റ് ബിസിനസ് സെന്റർ കൊച്ചിയിലും രണ്ടാമത്തേത് കോയമ്പത്തൂരിലുമാണ് ആരംഭിച്ചത്.

TAGS: Volkswagen |