ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി ഫോകസ്് വാഗണ്‍ വെര്‍ട്യൂസ്

Posted on: June 24, 2022

 

കൊച്ചി : അടുത്തിടെ പുറത്തിറക്കിയ ഫോകസ്് വാഗണ്‍ വെര്‍ട്ടൂസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി. ഒരു ദിവസം ഒരു ഡീലര്‍ഷിപ്പ് വഴി 150 ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന ഏക സെഡാന്‍ എന്ന നിലയിലാണിത്. കേരളത്തിലെ ഇ.വി.എം മോട്ടോഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഇറെക്കോര്‍ഡ് ലഭിച്ചത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പുതിയ ഫോക്‌സ്വാഗണ്‍ വെര്‍ട്യൂസിനൊപ്പം റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സാധിച്ചത് തീര്‍ച്ചയായും അഭിമാനത്തിന്റെ നിമിഷമാണെന്നു ഇ.വി.എം മോ
ട്ടോഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി പറഞ്ഞു.

പുതിയ ഫോകസ്് വാഗണ്‍ വെര്‍ട്യൂസ് ഒരൊറ്റ മോഡല്‍ സെഡാന്‍ ആയി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഒരു ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

TAGS: Volkswagen |