ചെറു എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍

Posted on: February 5, 2020

കൊച്ചി: ഫോക്‌സ് വാഗൺ ചെറു എസ് യു വി  – ടൈഗുന്‍  ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ
അവതരിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ആഗോള പ്രശസ്തമായ എംക്യൂബി (മോഡുലാര്‍ ട്രാന്‍സ്‌വേഴ്‌സ് മാട്രിക്‌സ്) യുടെ ഇന്ത്യന്‍  മോഡലായാണ് ഈ കാര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആധുനിക ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്ന ഈ എസ് യു വി സ്റ്റൈല്‍, പ്രായോഗിക, പുതുമ എന്നിവയുടെ കൃത്യമായ സംയോജനമാണ്.

ഇന്ത്യയില്‍ ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ വലിയ കാല്‍വയ്പാണിതെന്ന് ഫോക്‌സ്‌വാഗന്റെ വില്‍പന വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ബോര്‍ഡംഗമായ ജൂര്‍ഗന്‍ സ്റ്റാക്മാന്‍ പറഞ്ഞു. യുവത്വം തുടിക്കുന്നതും പുതുമനിറഞ്ഞതും ചടുലവുമാണ് ഈ കാര്‍. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ വിധം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ലഭ്യമാക്കുന്നു. നീളം കൂടിയ വീ ബേയ്‌സ് കാറിന്റെ പിന്‍ സീറ്റുകളിലിരിക്കുന്നവര്‍ക്ക് കൂടുതല്‍ സ്ഥല സൗകര്യം ലഭ്യമാക്കുന്നു.

ഇന്ത്യ ഫോക്‌സ്‌വാഗന്റെ സുപ്രധാന വിപണിയായി തുടരുകയാണെന്ന് സ്റ്റാക്മാന്‍ പറഞ്ഞു. ഇന്ത്യയി 100 കോടി യൂറോയാണ് ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ആഗോള തലത്തില്‍ എസ് യു വി
കള്‍ക്കാണ് ജനപ്രീതി കുടുതല്‍. അതിനാല്‍ ഇന്ത്യയില്‍ കൂടുതല്‍ എസ് യു വികള്‍ വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് മാത്രമായി രൂപകല്‍പനചെയ്യപ്പെട്ട കാറിന്റെ ആഗോള അവതരണമാണ് നടന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഡയറക്ടർ സ്റ്റെഫന്‍ നാപ്പ് പറഞ്ഞു. മൂന്ന് ശതമാനം വിപണില്‍ വിഹിതത്തോടെ ഇന്ത്യയിലെ പ്രധാന ബ്രാന്റുകളിലൊന്നാവുകയെന്ന കമ്പനിയുടെ ലക്ഷ്യം പുതിയ എസ് യു വിയിലൂടെ പ്രയോഗികതലത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.