ഫോക്‌സ്‌വാഗൺ 2019 ൽ വിറ്റത് 62.8 ലക്ഷം കാറുകൾ

Posted on: January 16, 2020

ഫോക്‌സ്ബര്‍ഗ് : പൊതുവെ വാഹന വിപണിയെ മാന്ദ്യം ബാധിച്ച കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ആഗോളതലത്തി 6,278, 300 കാറുകള്‍ വിറ്റഴിച്ച് മുന്നേറ്റം നടത്തി. 2018-ലേതിനെക്കാള്‍ 0.5 ശതമാനം കൂടുതലാണിത്. യൂറോപ്പ്, ദക്ഷിണ അമേരിക്ക, ഏഷ്യാ-പസഫിക്, യുഎസ് എന്നിവിടങ്ങളിലാണ് വില്‍പനയില്‍ വളര്‍ച്ച അനുഭവപ്പെട്ടത്. വടക്കേ അമേരിക്ക, മദ്ധ്യ-കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ വില്‍പന കുറഞ്ഞു.

80,000ത്തിലേറെ ഇലക്ട്രിക് കാറുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനത്തോളം കൂടുതലാണ്. കഴിഞ്ഞ സെപ്തംബറില്‍ വിപണിയിലെത്തിച്ച പുതിയ ജെറ്റയാണ് ചൈനയില്‍ സമീപ വര്‍ഷങ്ങളിലിറങ്ങിയ ബ്രാന്റുകളിലേറ്റവുമധികം ജന പ്രീതി നേടിയത്. അവിടെ ജെറ്റയുടെ 45,000 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. ചൈനയി ഇലക്ട്രിക് കാറുകളുടെ ഏഴ് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.

TAGS: Volkswagen |