ഫോക്‌സ്‌വാഗണ്‍ സഫയര്‍ ക്ലബിൽ 25 അംഗങ്ങള്‍ കൂടി

Posted on: July 25, 2019

കൊച്ചി : ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഷോറൂമുകളില്‍ മികവ് പുലര്‍ത്തുന്ന സെയില്‍സ് വിഭാഗം ജീവനക്കാര്‍ക്കുള്ള അംഗീകാരമായ സഫയര്‍ ക്ലബ്ബ് അംഗത്വത്തിന് ഈ വര്‍ഷം 25 പേര്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടു. 2016-ലാരംഭിച്ച സഫയര്‍ ക്ലബ്‌ പ്രോഗ്രാമിലൂടെ ഇതുവരെയായി 100-ലധികം പേര്‍ ക്ലബ്‌ അംഗത്വം നേടിയിട്ടുണ്ട്.

വില്‍പനയിലെ മിടുക്കിന്റെ അടിസ്ഥാനത്തില്‍ റോയല്‍ ബ്ലൂ, റോയല്‍ ബ്ലൂ പ്ലസ് അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് റോയല്‍ ബ്ലു പ്ലസ് അംഗത്വം നേടിയവരില്‍ നിന്ന് കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ധസംഘമാണ് ഓണ്‍ലൈന്‍ പരീക്ഷ, മുഖാമുഖം എന്നിവയിലൂടെ സഫയര്‍ ക്ലബ്‌ 
അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 

TAGS: Volkswagen |