28
Sunday
April 2024
April 2024
ടാറ്റാ മോട്ടോഴ്സിന്റെ സെനോൺ യോദ്ധ വിപണിയിൽ
Posted on: January 4, 2017
കൊച്ചി : ടാറ്റാ മോട്ടോഴ്സിന്റെ 2017 ലെ ആദ്യ കൊമേഴ്സ്യൽ വാഹനമായ സെനോൺ യോദ്ധ വിപണിയിലെത്തി. സുരക്ഷയ്ക്കും സ്റ്റൈലിനും പ്രാധാന്യം നൽകി മികച്ച പ്രകടനവും കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവും ഉറപ്പു നൽകുന്നതാണ് ടാറ്റാ മോട്ടോഴ്സിന്റെ സെനോൺ യോദ്ധ വാഹനങ്ങൾ.
സിംഗിൾ കാബ്, ഡബിൾ കാബ് സംവിധാനം, 4×2, 4×4 ഓപ്ഷൻ, കോമൺ റെയിൽ ഡീസൽ എൻജിൻ, മെച്ചപ്പെട്ട പവർ, 1250 കിലോ പേലോഡ്, ഉയർന്ന ടോർക്ക് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ വാഹനം നിരത്തിലെത്തുന്നത്. സിംഗിൾ കാബിന് 6.05 ലക്ഷം രൂപയും ഡബിൾ കാബിന് 6.19 ലക്ഷം രൂപയുമാണ് വില.
TAGS: Tata Motors | TATA Xenon Yodha |
News in this Section
Related News
Trending News