ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് പെട്രോൾ വിപണിയിൽ

Posted on: June 21, 2016

LR-Discovery-Sport-Petrol-B

കൊച്ചി : ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന്റെ പുത്തൻ 2.0 ലിറ്റർ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 177 കിലോ വാട്ട് എൻജിനുള്ള ഈ മോഡലിന് എക്‌സ് ഷോറൂം വില 56.50 ലക്ഷം രൂപയാണ്. എച്ച്എസ്ഇ ട്രിം വേരിയന്റിൽ ലഭ്യമായ 7 സീറ്റർ ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് പ്രീമിയം എസ് യു വി കളിൽ ഉപയോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

ഏറ്റവും നൂതനമായ റോട്ടറി ഡ്രൈവ് സെലക്ടർ നോബു കൂടിയ 9-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ, ടെറൈയൻ റെസ്‌പോൺസ് സിസ്റ്റം, പനോരമിക്ക് സൺറൂഫ്, ഗ്രെയ്ൻഡ് ലെതർ സീറ്റുകൾ, റിയർ പാർക്ക്് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ പെട്രോൾ വേരിയന്റ് ഡിസ്‌കവറി സ്‌പോർട്ട് നിരത്തിലിറങ്ങുന്നത്.

ഹിൽ ഡിസന്റ് കൺട്രോൾ, റോൾ സ്റ്റബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോയിന്റുകൾ എന്നിവയാണ് ഡിസ്‌കവറി സ്‌പോർട്ടിന്റെ മറ്റു സവിശേഷതകൾ.