ജാഗ്വർ എക്‌സ്ഇ ബുക്കിംഗ് ആരംഭിച്ചു

Posted on: January 13, 2016

Jaguar-XE-2016-Big

കൊച്ചി : ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡിന്റെ ഏറ്റവും പുതിയ സ്‌പോർട്ടസ് കാറായ ജാഗ്വർ എക്‌സ്ഇയുടെ ബുക്കിംഗ് ആരംഭിച്ചു. ഫെബ്രുവരി 3 ന് പുതിയ ജാഗ്വർ എക്‌സ്ഇ ഇന്ത്യൻ വിപണിയിലെത്തും. 147 കെവി, 177 കെവി എന്നീ പവർ ഔട്ടപുട്ടുകളുള്ള രണ്ട് പെട്രോൾ വകഭേദങ്ങളിലാണ് ജാഗ്വർ എക്‌സ്ഇ ലഭ്യമാകുന്നത്. ഈ ശ്രേണിയിലെ ആദ്യത്തെ അലുമിനിയം- ഇന്റൻസീവ് മോണോകോക്ക് ഉത്പന്നമാണ് പുതിയ ജാഗ്വർ എക്‌സ്ഇ.

ഓൾ സർഫസ് പ്രോഗ്രസ് കൺട്രോൾ (എസ്പിസി), സോഫ്റ്റ് ഗ്രേയ്ൻ വിൻഡ്‌സർ ലെതർ സീറ്റുകൾ, പനോരമിക് സ്ലൈഡിംഗ് സൺറൂഫ്, ഇന്റീരിയർ മൂഡ് ലൈറ്റിംഗ്്, നാവിഗേഷൻ സിസ്റ്റം, സറൗണ്ട് കാമറ സിസ്റ്റം, ബ്രേക്ക് ചെയ്യുമ്പോഴുള്ള ടോർക്ക് വെക്ടറിംഗ്് സംവിധാനം, 380 വാട്ട്‌സ് മെരിഡിയൻ സൗണ്ട് സിസ്റ്റം എന്നീ സവിശേഷതകളോടെയാണ് ജാഗ്വർ എക്‌സ്ഇ പുറത്തിറങ്ങുന്നത്. ജാഗ്വറിന്റെ ഇന്ത്യയിലെ എല്ലാ അംഗീകൃത റീട്ടെയ്ൽ സ്റ്റോറുകളിലും പുതിയ ജാഗ്വർ എക്‌സ്ഇ ബുക്കിംഗ് സാധ്യമാകും.