ജാഗ്വർ എക്‌സ്ഇ പ്രസ്റ്റീജ് വിപണിയിൽ

Posted on: June 10, 2016

Jaguar-XE-Prestige-Big

കൊച്ചി : ജാഗ്വർ ലാൻഡ് റോവറിന്റെ എക്‌സ്ഇ പ്രസ്റ്റീജ് ഇന്ത്യൻ വിപണിയിൽ. സ്ലൈഡിംഗ് സൺറൂഫ്, ഡ്രൈവർ സീറ്റ് മെമ്മറിയോടു കൂടിയ ടോറസ് ലെതർ സീറ്റുകൾ, ഇന്റീരിയർ മൂഡ് ലൈറ്റിംഗ്, 380 വാട്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, റിയർ വ്യൂ കാമറ തുടങ്ങിയ സവിശേഷതകൾ പ്രസ്റ്റീജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2 ലിറ്റർ 147 കിലോ വാട്ട്് പെട്രോൾ എൻജിനുമായി വിപണിയിലെത്തുന്ന ഈ പതിപ്പിന് 43.69 ലക്ഷം രൂപയാണ് വില (എക്‌സ് ഷോറൂം മുംബൈ).

മികച്ച കൺട്രോൾ നൽകുന്ന ഇലക്ട്രിക് പവേർഡ് അസിസ്റ്റഡ് സ്റ്റീയറിംഗ് (ഇപിഎഎസ്), കുറഞ്ഞ ട്രാക്ഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വേഗതയിലും നിയന്ത്രണം സാധ്യമാക്കുന്ന ഓൾ സർഫേസ് പ്രോഗ്രസ് കൺട്രോൾ (എഎസ്പിസി), തുടങ്ങിയ നൂതന ഡ്രൈവിംഗ് സാങ്കേതിക വിദ്യകളുമായാണ് പുതിയ ജാഗ്വർ എക്‌സ്ഇ നിരത്തിലെത്തുന്നത്. എക്‌സ്ഇ-യുടെ ടോർക്ക് വെക്ടറിംഗ് വഴി ബ്രേക്ക് ചെയ്യുമ്പോൾ എല്ലായിടത്തും പരമാവധി നിയന്ത്രണം സാധ്യമാക്കുന്നു.

ഭാരം കുറഞ്ഞതും എന്നാൽ അതി ശക്തവുമായ അലുമിനിയം ആർക്കിടെക്ചറാണ് ജാഗ്വറിന്റെ പുതിയ തലമുറയുടെ പ്രത്യേകത. എഫ്-ടൈപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉയർന്ന ശേഷിയുള്ള എൽഇഡി ടെയിൽ ലാംപുകൾ പ്രസ്റ്റീജിന്റെ അഴക് കൂട്ടുന്നു.

ഓഡിയോ, ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ സിസ്റ്റം പോലെയുള്ള കാറിന്റെ മുഖ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻ കൺട്രോൾ ടച്ച്, എക്‌സ്ഇ-യുടെ അകോസ്റ്റിക്‌സിന് അനുയോജ്യമാകും വിധം പാട്ട് കേൾക്കാൻ സാധിക്കുന്ന 380 വാട്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് പുതിയ ജാഗ്വർ എക്‌സ്ഇ-യുടെ ഇതര പ്രത്യേകതകൾ. 2017 മോഡൽ ഇയർ ജാഗ്വർ എക്‌സ്ഇ 23 അംഗീകൃത റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.