പുതുമകളുമായി സുസുകി ജിക്‌സർ

Posted on: May 7, 2016

Suzuki-Gixxer-SF-with-Rear-

കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ജിക്‌സർ റിയർ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ബൈക്ക് വിപണിയിലിറക്കി. ജിക്‌സർ ദിനാഘോഷത്തോടനുബന്ധിച്ച് കാക്കനാട് ഇൻഫോപാർക്കിലാണ് പുതിയ ജിക്‌സർ അവതരിപ്പിച്ചത്. അന്തർദേശീയ ഫ്രീ സ്റ്റയിൽ റൈഡറും റെഡ് ബുൾ അതലറ്റുമായ അരാസ് ഗിബെസയുടെ പ്രകടനവും ഉണ്ടായിരുന്നു.

ഉപഭോക്താക്കളുടെ പിന്തുണയോടെ ഇന്ത്യൻ വിപണിയിൽ പുതിയ ഉത്പന്നങ്ങളും നവീന സാങ്കേതിക വിദ്യകളും തുടർന്നും അവതരിപ്പിക്കുമെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യമാനേജിംഗ് ഡയറക്ടർ സതോഷി ഉച്ചിട അഭിപ്രായപ്പെട്ടു.

ലഷ് ഗ്രീൻ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് റ്റൈട്ടൻ ബ്ലൂ, പേൾ മിറാഷ് വൈറ്റ്, കാണ്ടി സനോമ റെഡ്, എന്നീ നിറങ്ങളിൽ 82,073 രൂപയാണ് പുതിയ ജിക്‌സറിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.

റിയർ ഡിസ്‌ക് ബ്രേക്കുള്ള ജിക്‌സർ എസ് എഫ് പേൾ മിറാഷ് റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ നിറങ്ങളിൽ 89,826 രൂപയ്ക്കും മോട്ടോ ജി പി എഡിഷൻ 91,367 രൂപയ്ക്കും (എക്‌സ് ഷോ റൂം കൊച്ചി) ലഭിക്കും.