സുസുകി പുതിയ ആക്‌സസ്, ജിക്‌സർ, ജിക്‌സർ എസ് എഫ് എന്നിവ അവതരിപ്പിച്ചു

Posted on: February 4, 2016

Suzuki-Motorcycles-Auto-Exp

കൊച്ചി : സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ന്യൂ ആക്‌സസ് 125 സ്‌കൂട്ടർ, ഏറെ പുതുമകളോടെ ജിക്‌സർ, ജിക്‌സർ എസ് എഫ് മോട്ടോർ സൈക്കിളുകൾ എന്നിവ അവതരിപ്പിച്ചു. ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന പതിമൂന്നാമത് ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ വാഹനങ്ങൾ സുസുകി അവതരിപ്പിച്ചത്. 2016 ഏപ്രിൽ മുതൽ നവീകരിച്ച ആക്‌സസ് 125 സ്‌കൂട്ടർ വിപണിയിൽ ലഭ്യമാകും.

സുസുകിയുടെ ഏറെ ശ്രദ്ധ നേടിയ സ്‌കൂട്ടർ ആയ ആക്‌സസ് 125 ഏറെ പുതുമകളോടെയാണ് വീണ്ടും അവതരിപ്പിച്ചത്. സുസുക്കിയുടെ പുതിയ എസ്ഇപി സാങ്കേതികവിദ്യയുമായാണ് ന്യൂ ആക്‌സസ് 125 എത്തുന്നത്. ഇത് മികച്ച ഇന്ധന ക്ഷമതയും ശക്തിയും നൽകുന്നു.

മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ന്യൂ ആക്‌സസ് നവീകരിച്ചത്. നീളമുള്ള സീറ്റ്, വിശാലമായ അണ്ടർ സീറ്റ് കപ്പാസിറ്റി, വലിയ ഫ്‌ലോർ ബോർഡ്, ഫ്രണ്ട് പോക്കറ്റ്, ഈസി സ്റ്റാർട്ട്, ഡിജിറ്റൽ ഡിസ്‌പ്ലേ തുടങ്ങി അനേകം പുതുമകളോടെയാണ് ന്യൂ ആക്‌സസ് 125 അവതരിപ്പിച്ചിരിക്കുന്നത്.

പേൾ സുസുകി ഡീപ് ബ്ലു നമ്പർ 2, കാൻഡി സനോമ റെഡ്, പേൾ മിറാഷ് വൈറ്റ്, മെറ്റാലിക് മാറ്റ് ഫിബ്രോയിൻ ഗ്രേ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ ന്യൂ ആക്‌സസ് 125 ലഭിക്കും.

Suzuki-Gixxer-SF-Big-aമികച്ച ഇന്ധന ക്ഷമതയിലും റൈഡ് പെർഫൊമൻസിൽ വിമർശകരുടെ പോലും അംഗീകാരം നേടിയെടുക്കാൻ ജിക്‌സറിന് കഴിഞ്ഞിരുന്നു. റിയർ ഡിസ്‌ക് ബ്രേക്ക് കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച ജിക്‌സർ ആണ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചത്. മികച്ച ഫ്യുവൽ ഇൻജക്ഷൻ സാങ്കേതിക വിദ്യയുമായാണ് സുസുകി ജിക്‌സർ എസ് എഫ് എഫ് ഐ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ നിറങ്ങൾക്ക് പുറമേ മെറ്റാലിക് ലഷ് ഗ്രീൻ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് ഡ്യുവൽ ടോൺ എന്നീ നിറങ്ങളിലും ജിക്‌സർ ഇനി ലഭിക്കും. കാൻഡി ആൻഡേഴ്‌സ് റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് ഡ്യുവൽ ടോൺ എന്നീ നിറങ്ങളിൽ ജിക്‌സർ എസ് എഫ് ലഭ്യമാകും.

ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിഞ്ഞ് ഏറെ മാറ്റങ്ങളോടെയാണ് മോട്ടോർ സൈക്കിളുകൾ പുനരവതരിപ്പിച്ചിരിക്കുന്നതെന്ന് സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മസയോഷി ഇറ്റോ പറഞ്ഞു.