അരാസ് ഗിബിയേസയുടെ സ്റ്റണ്ട് ബൈക്കിങ്ങ് കൊച്ചിയിൽ

Posted on: May 4, 2016

Suzuki-Gixxer-Aras-Gibieza-

കൊച്ചി : റെഡ് ബുൾ അത്‌ലറ്റും രണ്ടു തവണ യൂറോപ്യൻ സ്റ്റണ്ട് റൈഡിങ്ങ് ചാമ്പ്യനുമായ അരാസ് ഗിബിയേസ മെയ് 7-ന് കൊച്ചി കാക്കനാട് രാജഗിരി വാലിയിലുള്ള ഇൻഫോപാർക്ക് ഹൈവേയിൽ സ്റ്റണ്ട് ബൈക്കിങ് പ്രകടനം കാഴ്ച്ചവയ്ക്കും. സുസുക്കി ജിക്ക്‌സർ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒൻപത് നഗരങ്ങളിലായി നടത്തപ്പെടുന്ന സ്റ്റണ്ട് റൈഡിന് ഏപ്രിൽ 15-ന് ഡൽഹി രാംജാസ് കോളേജ് ഗ്രൗൻഡിലാണ് തുടക്കം കുറിച്ചത്.

ബണ്ണി ഹോപ്പ്‌സ്, 360 ഡിഗ്രി വീലീസ് എന്നീ അഭ്യാസ പ്രകടനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അരാസ് മുൻപും ഇന്ത്യൻ നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ആവേശമുണർത്തുന്ന അരാസ് ഗിബിയേസയുടെ സ്റ്റണ്ട് റൈഡിങ്ങിന് ഈ മാസം 15 ാം തീയതി പൂന ഫീനിക്ക്‌സ് മാർക്കറ്റ് സിറ്റിയിൽ സമാപിക്കും.