മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ 601-ാമത് ഔട്ട്‌ലറ്റ് പത്തനംതിട്ടയിൽ

Posted on: November 15, 2015

Mahindra-First-Choice-PTA-I

പത്തനംതിട്ട : മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ലിമിറ്റഡ് സംസ്ഥാനത്തെ 33-ാമത് ഔട്ട്‌ലറ്റ് – കൈനിക്കര മോട്ടോഴ്‌സ് പത്തനംതിട്ട കുമ്പഴയിൽ തുറന്നു. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ലിമിറ്റഡ് റീട്ടെയ്ൽ ബിസിനസ് വൈസ് പ്രസിഡന്റ് തരുൺ നഗർ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ നിർണായക വിപണിയാണ് ദക്ഷിണേന്ത്യയെന്നും ഗുണഭോക്താക്കൾക്ക് മികച്ച ഉല്പന്നങ്ങളും സേവനവും നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സുപരിചിത ബ്രാൻഡായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് യൂസ്ഡ് കാറുകൾക്കൊപ്പം ഫിനാൻസ്, ഇൻഷുറൻസ്, അക്‌സസറീസ്, മറ്റ് ഡോക്യുമെന്റേഷനുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വഴി നൽകുമെന്ന് കൈനിക്കര മോട്ടോഴ്‌സ് മാനേജിംഗ് പാർട്ട്ണർ മോഹൻ പറഞ്ഞു.

യൂസ്ഡ് കാർ വിപണനമേഖലയിൽ രാജ്യത്തെ 280 സ്ഥലങ്ങളിലായി 601 ഔട്ട്‌ലറ്റുകൾ കമ്പനി നടത്തിവരുന്നു. നടപ്പ് ധനകാര്യവർഷാവസാനത്തോടെ ഔട്ട്‌ലെറ്റുകൾ 700 ആക്കുവാൻ ഉദ്ദേശിക്കുന്നു. ദക്ഷിണേന്ത്യയിൽ മാത്രം ഇതിനോടകം 93 ഒൗട്ട്‌ലറ്റുകൾ തുറന്നു. ഈ വർഷം തന്നെ ഔട്ട്‌ലറ്റുകളുടെ എണ്ണം 125 ആയി ഉയർത്തും. ഇടുക്കി, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ പ്രദേശങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ആഡംബര കാറുകളുടെ പുനർ വിൽപ്പനയ്ക്കായി ഹൈലൈൻ സ്റ്റോറുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.