മഹീന്ദ്ര ഫസ്റ്റ് ചോയസ് കേരളത്തിൽ 30 മത് ഔട്ട്‌ലറ്റ് തുറന്നു

Posted on: August 23, 2015

Mahindra-FirstChoice-Alappuആലപ്പുഴ : മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ വിപണന കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ലിമിറ്റഡ് സംസ്ഥാനത്തെ 30-മത് ഔട്ട്‌ലെറ്റ് തുറന്നു. 9000 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്‌ലെറ്റായ ഷൈമാസ് കാർസ് ആലപ്പുഴ കളർകോടിൽ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. നാഗേന്ദ്ര ഫല്ലേ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലെ ആദ്യത്തെ ഡീലർഷിപ്പാണിത്.

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ നിർണായക വിപണിയാണ് ദക്ഷിണേന്ത്യയെന്നും ഗുണഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങളും സേവനവും നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സുപരിചിത ബ്രാൻഡായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് യൂസ്ഡ് കാറുകൾക്കൊപ്പം ഫിനാൻസ്, ഇൻഷുറൻസ്, അക്‌സസറീസ്, മറ്റ് ഡോക്യുമെന്റേഷനുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വഴി നൽകുമെന്ന് ഷൈമാസ് കാർസിന്റെ ഹാഷിം പറഞ്ഞു.

ദക്ഷിണേന്ത്യയിൽ മാത്രം ഇതിനോടകം 93 ഒൗട്ട്‌ലെറ്റുകൾ തുറന്നു. ഈ വർഷം തന്നെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 125 ആയി ഉയർത്തും. പത്തനംതിട്ട, ഇടുക്കി, തൃശൂർ തുടങ്ങിയ നഗരങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ആഡംബര കാറുകളുടെ പുനർ വിൽപ്പനയ്ക്കായി പുതിയ ഹൈലൈൻ സ്റ്റോറുകളും കമ്പനി തുടങ്ങിയിട്ടുണ്ട്.