മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് ഫ്രാഞ്ചൈസികൾ ഇരട്ടിയാക്കും

Posted on: July 10, 2016

Mahindra-First-Choice-Showr

മുംബൈ : മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഡീലർമാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് നടപ്പു വർഷം ഫ്രാഞ്ചൈസികളുടെ എണ്ണം ഇരട്ടിയാക്കും. നിലവിൽ മെട്ര നഗരങ്ങൾ ഉൾപ്പടെ 360 ടൗണുകളിലായി 800 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളാണുള്ളത്. 110 എണ്ണം കാറ്റഗറി ഡി ടൗണുകളിലാണുള്ളത്.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മുകാഷ്മീർ സംസ്ഥാനങ്ങളിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കും. ഇവിടങ്ങളിൽ ഇപ്പോഴുള്ള 106 ഔട്ട്‌ലെറ്റുകൾ 200 ആയി വർധിപ്പിക്കും. രാജ്യവ്യാപകമായി 1500 ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നാഗേന്ദ്ര പാലി പറഞ്ഞു.