മഹീന്ദ്ര ഫസ്റ്റ് ചോയസ് വീൽസ് 27-ാമത് ഔട്ട്‌ലറ്റ് തുറന്നു

Posted on: January 28, 2015

Mahindra-First-Choice-Kwali

കൊച്ചി : മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ വിപണന കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ലിമിറ്റഡ് സംസ്ഥാനത്തെ 27 -ാമത് ഔട്ട്‌ലറ്റ് തുറന്നു. 2600 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്‌ലറ്റായ ക്വാളിറ്റി കാർസ് ആലുവ കമ്പനിപ്പടി അമിഷാ ആർക്കേഡിൽ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് യത്തീൻ ഛദ്ദ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ഏഴാമത്തെ ഡീലർഷിപ്പാണിത്.

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ നിർണായക വിപണിയാണ് ദക്ഷിണേന്ത്യയെന്നും ഗുണഭോക്താക്കൾക്ക് മികച്ച ഉല്പന്നങ്ങളും സേവനവും നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യൂസ്ഡ് കാറുകൾക്കൊപ്പം ഫിനാൻസ്, ഇൻഷുറൻസ്, അക്‌സസറീസ്, മറ്റ് ഡോക്യുമെന്റേഷനുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വഴി നല്കുമെന്ന് ക്വാളിറ്റി കാർസ് മേധാവികളായ രാജീവ് മേനോനും തോമസ് തണങ്ങാടനും പറഞ്ഞു.

യൂസ്ഡ് കാർ വിപണനമേഖലയിൽ മാത്രം ഗുണഭോക്താക്കൾക്കും വിപണനക്കാർക്കും പണമിടപാടുകാർക്കും വാടക കമ്പനികൾക്കും നിർമാതാക്കൾക്കും ഉപയുക്തമായ അതിനൂതനമായ ഒട്ടേറെ സേവനങ്ങൾ തങ്ങൾ ആവിഷ്‌കരിച്ചതായും എം എഫ് സി എൽ ഡബ്ല്യൂ എൽ അധികൃതർ അറിയിച്ചു. ഈ ധനകാര്യവർഷത്തോടെ 500 ഔട്ട് ലറ്റകളാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 263 സ്ഥലങ്ങളിലായി ഇതിനോടകം 465 ഔട്ടലറ്റുകൾ കമ്പനി തുറന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 35 ശതമാനം വളർച്ചയാണ് വിപണന രംഗത്ത് കമ്പനി നേടിയത്.

ദക്ഷിണേന്ത്യയിൽ മാത്രം ഇതിനോടകം 89 ഔട്ട്‌ലറ്റുകൾ തുറന്നു. ഈ വർഷം തന്നെ ഔട്ട്‌ലറ്റുകളുടെ എണ്ണം 100 ആയി ഉയർത്തും. കോഴിക്കോട്, വയനാട്, കാസർകോട് തുടങ്ങിയ നഗരങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്.