മഹീന്ദ്ര ഫസ്റ്റ് ചോയസ് വീൽസ് 29 മത് ഔട്ട്‌ലറ്റ് കോഴിക്കോട്ട്

Posted on: May 25, 2015

Marikar-Cars-Inag-Big

കോഴിക്കോട് : മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ലിമിറ്റഡ് സംസ്ഥാനത്തെ 29-ാമത് ഔട്ട്‌ലറ്റ് തുറന്നു. 6000 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്‌ലറ്റായ മരയ്ക്കാർ പ്രീ ഓൺഡ് കാർസ് കോഴിക്കോട് പുതിയങ്ങാടിയിൽ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ഓപറേഷൻസ് ദേശീയ മേധാവി തരുൺ നാഗർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ രണ്ടാമത്തെ ഡീലർഷിപ്പാണിത്.

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ നിർണായക വിപണിയാണ് ദക്ഷിണേന്ത്യയെന്നും ഗുണഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങളും സേവനവും നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യൂസ്ഡ് കാറുകൾക്കൊപ്പം ഫിനാൻസ്, ഇൻഷുറൻസ്, അക്‌സസറീസ്, മറ്റ് ഡോക്യുമെന്റേഷനുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വഴി നല്കുമെന്ന് മരയ്ക്കാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സുൾഫിക്കർ മരയ്ക്കാർ പറഞ്ഞു.

യൂസ്ഡ് കാർ വിപണനമേഖലയിൽ മാത്രം ഗുണഭോക്താക്കൾക്കും വിപണനക്കാർക്കും പണമിടപാടുകാർക്കും വാടക കമ്പനികൾക്കും നിർമാതാക്കൾക്കും ഉപയുക്തമായ അതിനൂതനമായ ഒട്ടേറെ സേവനങ്ങൾ തങ്ങൾ ആവിഷ്‌കരിച്ചതായും എം എഫ് സി എൽ ഡബ്ല്യൂ എൽ അധികൃതർ അറിയിച്ചു.