ബിഎംഡബ്ല്യു ഇന്ത്യയിലെ നിക്ഷേപം വർധിപ്പിച്ചു

Posted on: October 6, 2015

BMW-Dr.-Schlipf-with-Mr-Big

കൊച്ചി : ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യയിലെ നിക്ഷേപം വർധിപ്പിച്ചു. 2012-ലെ 5.3 ബില്യൺ രൂപയിൽ നിന്ന് (80 മില്യൺ യൂറോ) 6.4 ബില്യൺ രൂപ (98 മില്യൺ യൂറോ) യായാണ് വർധന.

കോർപറേറ്റ് ഉപഭോക്താക്കളുടെ ഏറ്റവും മികച്ച പങ്കാളിയായ ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ്, ഫിനാൻ, ലീസിംഗ് ,ഇൻഷുറൻസ്, ഡീലർ ഫിനാൻസിംഗ് എന്നിവ അടക്കം സമ്പൂർണ പ്രൊഡക്ട് പോർട്ട്‌ഫോളിയോയാണ് മുന്നോട്ടു വയ്ക്കുന്നത്.

പ്രത്യേകം രൂപകൽപ്പന ചെയ്ത പേമെന്റ് പ്ലാനുകൾ, ആകർഷകമായ ഓഫറുകൾ, അതിവേഗ അപ്രൂവലുകൾ, ഫാസ്റ്റ് ടേൺ എറൗണ്ട് ടൈം, സ്‌പെഷ്യൽ ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസിന്റെ പ്രത്യേകതകളാണ്.

ബിഎംഡബ്ല്യു ലോകോത്തരമെന്നത് തങ്ങൾ നിർമ്മിക്കുന്ന വാഹനങ്ങളിൽ മാത്രമൊതുങ്ങുന്നതല്ലെന്ന് ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സഹർ പറഞ്ഞു. സേവനങ്ങളിലും ഇത് സ്പഷ്ടമാണ്. ഷോറൂം മുതൽ റോഡ് വരെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ അവിഭാജ്യഘടകമാണ് ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ് – അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോഡക്ട്‌സിന്റെയും സർവീസസിന്റെയും പൂർണശ്രേണി സംബന്ധിച്ച വിവരങ്ങൾ നൽകി ഉപഭോക്താക്കളെ സഹായിക്കുന്ന പ്രഫഷണലുകളുമായി ഇൻ ഹൗസ് കസ്റ്റമർ ഇന്ററാക്ഷൻ സെന്ററും ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ് ഇന്ത്യയ്ക്കുണ്ട്.