ബിഎംഡബ്ല്യു – ടിവിഎസ് ബൈക്ക് അടുത്ത വർഷം

Posted on: May 2, 2015

BMW-TVS-big

കോയമ്പത്തൂർ : ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ബൈക്ക് അടുത്തവർഷം വിപണിയിൽ ഇറക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് (ഇന്ത്യ) പ്രസിഡന്റ് ഫിലിപ്പ് വോൺ പറഞ്ഞു. 2013 ലാണ് ഇരു കമ്പനികളും തമ്മിൽ നിർമാണ ധാരണയിൽ എത്തിയത്.

ഈ വർഷം സംയുക്തസംരംഭത്തിന്റെ ഉത്പന്നം വിപണിയിലെത്തിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. 200 സിസിക്കും 500 സിസിക്കും മധ്യേ ശേഷിയുള്ള ബൈക്കുകളായിരിക്കും ആദ്യം പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.