കൊച്ചിയിൽ ബി എം ഡബ്ല്യു എക്‌സ്പീരിയൻസ് ടൂർ

Posted on: September 15, 2015

BMW-X5-in-action-Big

കൊച്ചി : ബി എം ഡബ്ല്യു ഇന്ത്യ കൊച്ചിയിൽ എക്‌സ്പീരിയൻസ് ടൂർ സംഘടിപ്പിച്ചു. പ്ലാറ്റിനോ ക്ലാസിക്ക് മോട്ടോഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊച്ചിയിലെ എക്‌സ്പീരിയൻസ് ടൂറിൽ മുഴുവൻ ബി എം ഡബ്ല്യു ഉത്പന്നങ്ങളുടെയും ഡൈനാമിസവും പെർഫോമൻസും അവതരിപ്പിച്ചു. എക്‌സ്പീരിയൻസ് ടൂറിന് ആതിഥേയത്വം വഹിക്കുന്ന പതിനഞ്ചാമത്തെ നഗരമാണ് കൊച്ചി.

ഉപഭോക്താക്കൾക്ക് ബി എം ഡബ്ല്യു ബ്രാൻഡിനെ സംബന്ധിച്ച് കൂടുതൽ അറിവും അനുഭവവും സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി എം ഡബ്ല്യു എക്‌സ്പീരിയൻസ് ടൂർ ആവിഷ്‌കരിച്ചിരിക്കുന്നത്. വാഹനങ്ങളിൽ ടെസ്റ്റ് ഡ്രൈവ് നടത്താനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ട്.

ഉപഭോക്താക്കൾക്ക് ബി എം ഡബ്ല്യു വാഹനങ്ങളുടെ വിസ്മയപ്രകടനവും ശേഷിയും മികവും വിശദമായി നേരിട്ട് അനുഭവിച്ചറിയാനുള്ള നൂനതവേദിയാണ് ബി എം ഡബ്ല്യു എക്‌സ്പീരിയൻസ് ടൂർ എന്ന് ബി എം ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോൺ പറഞ്ഞു.

എക്‌സ്പീരിയൻസ് ടൂറിന്റെ ഭാഗമായി മൊബൈൽ ബ്രാൻഡ് സ്‌റ്റോറിനും ബി എം ഡബ്ല്യു ഇന്ത്യ തുടക്കം കുറിച്ചിട്ടുണ്ട്. ബി എം ഡബ്ല്യു ഇൻഡിവിജ്വൽ ലോഞ്ച്, ബി എം ഡബ്ല്യു ഐ 8 ന്റെ പ്രദർശനം ബി എം ഡബ്ല്യു എം കാറുകളുടെ പ്രദർശനം, മിനി പ്രദർശനം, ബി എം ഡബ്ല്യു മെർക്കന്റൈസുമായി ലൈഫ് സ്‌റ്റൈൽ സെഷൻ, ഫുഡ് ആൻഡ് ബിവറേജ് സെഷൻ, പ്ലേ സ്‌റ്റേഷൻ കൺസോൾ എന്നിവ അടങ്ങിയതാണ് മൊബൈൽ ബ്രാൻഡ് സ്‌റ്റോറുകൾ.

എക്‌സ്പീരിയൻസ് ടൂറിലുടനീളം ഓരോ നഗരത്തിലും ബി എം ഡബ്ല്യു ന്റെ പ്രീമിയം രാജ്യാന്തര നിലവാരത്തിനനുസൃതമായ പ്രത്യേക സംവിധാനം തന്നെ സൃഷ്ടിക്കപ്പെടും. വെഥർ പ്രൂഫ്, എയർ കണ്ടീഷൻഡ് സ്ട്രക്ചറിൽ റിസപ്ഷൻ, ബ്രീഫഫിംഗ്, ഡിസ്‌പ്ലേ ഏരിയകൾ പ്രത്യേകമായുണ്ടാകും. കുടുംബത്തിനൊന്നാകെ വിനോദ സൗകര്യമൊരുക്കുന്നതാണ് സ്‌പെഷ്യൽ സോണി പ്ലേ സ്‌റ്റേഷൻ സോൺ. ഇവിടെ കുട്ടികൾക്ക് പ്ലേ സ്‌റ്റേഷൻ സോൺ 4 ന്റെ വെർച്വൽ ലോകത്ത് ബി എം ഡബ്ല്യു കാറുകളുടെ ഡ്രൈവിംഗ് ആസ്വദിക്കാം.