ബിഎംഡബ്ല്യു ഇന്ത്യ 50,000 കാർ പുറത്തിറക്കി

Posted on: May 12, 2016

BMW-India--rolls-out-50,000

ചെന്നൈ : ബിഎംഡബ്ല്യു ഇന്ത്യയിൽ നിർമ്മിച്ച 50,000 മത് കാർ പുറത്തിറക്കി. 7 സീരിസ് കാറാണ് ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റിൽ പുറത്തിറക്കിയത്.

എട്ട് മോഡലുകളാണ് മഹീന്ദ്ര വേൾഡ് സിറ്റിയിലെ പ്ലാന്റിൽ നിർമ്മിക്കുന്നത്. പ്രാദേശികവത്കരണം 50 ശതമാനമാണ്. 4,90 ബില്യൺ രൂപ കമ്പനി ഇതേവരെ നിക്ഷേപിച്ചിട്ടുണ്ടെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കി.