ടൊയോട്ട കിർലോസ്‌കർ യൂസ്ഡ് കാർ ബിസിനസ് വിപുലീകരിക്കുന്നു

Posted on: July 21, 2015

Toyota-U-Trust-showroom-Big

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ യൂസ്ഡ് കാർ ബിസിനസ് – ടൊയോട്ട യു ട്രസ്റ്റ് ശൃംഖല വിപുലീകരിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 56 വിപണികളിൽ യു-ട്രസ്റ്റിന്റെ സേവനം ഇപ്പോൾ ലഭിക്കും. പഴയ കാർ വാങ്ങുന്നവർക്കും പുതിയ കാർ വാങ്ങുന്ന അനുഭവം വാഗ്ദാനം ചെയ്യാനാണ് ടികെഎം ഈ വിപുലീകരണം കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. ടൊയോട്ട-യു-ട്രസ്റ്റിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഏതു പഴയ കാറും മാറ്റി പുതിയ ടൊയോട്ട കാറോ അല്ലെങ്കിൽ യൂസ്ഡ് ടൊയോട്ട കാറോ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നു.

യു-ട്രസ്റ്റിൽ നിന്നുള്ള എല്ലാ കാറുകളും പൂർണമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉപയോക്താക്കളിലേക്കെത്തുന്നത്. ഉപയോഗിച്ച വാഹനങ്ങളുടെ കൃത്യമായ ഗുണനിലവാരം 203 പോയിന്റ് ഇൻസ്‌പെക്ഷൻ ചെക്കിലൂടെ ഉറപ്പു വരുത്തും. ടൊയോട്ട സർട്ടിഫൈയ്ഡ് വാഹനങ്ങൾക്ക് രണ്ടു വർഷത്തേക്ക് 30,000 കിലോമീറ്റർ വരെ വാറണ്ടിയും നൽകുന്നു. വാഹനത്തിന്റെ രേഖകൾ, ഗുണനിലവാരം, മുൻ സർവീസുകളെ പറ്റിയുള്ള വിവരങ്ങൾ, അറ്റക്കുറ്റ പണികൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ടൊയോട്ട ഓരോ കാറും സർട്ടിഫൈ ചെയ്യുന്നത്.