സ്റ്റാർട്ടപ്പുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് വാങ്ങാവുന്ന പരിധി 20 ലക്ഷമാക്കി

Posted on: September 20, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങാവുന്ന തുകയുടെ പരിധി ഉയർത്തി. ഇനി മുതൽ 20 ലക്ഷം രൂപ വരെയുള്ള സോഫ്റ്റ്‌വേർ ഉത്പന്നങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും നേരിട്ടു വാങ്ങാനാകും.

സ്റ്റാർട്ടപ്പുകളുടെ ബാധ്യത കുറയ്ക്കുന്നതിനായി ജിഎസ്ടി ഒഴിവാക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ വകുപ്പുകൾക്ക് പ്രതിവർഷം ജിഎസ്ടി കൂടാതെ 20 ലക്ഷം രൂപ വരെയുള്ള സോഫ്റ്റ്‌വേർ ഉത്പന്നങ്ങൾ വാങ്ങാം. സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉല്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കാൻ ഇത് വഴിതെളിക്കും. നിലവിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഒരു വർഷം അഞ്ചു ലക്ഷം രൂപയിൽ കൂടാത്ത രണ്ട് ആപ്ലിക്കേഷനിലധികം വാങ്ങാനാവില്ല.